Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doha

Middle East and Gulf

യെ​സ് ടു ​മ​ലേ​ഷ്യാ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ദോ​ഹ: മ​ലേ​ഷ്യ​യി​ലെ 23 മു​ന്‍​നി​ര യൂ​ണി​വേ​ര്‍​സി​റ്റി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഖ​ത്ത​റി​ലെ മ​ലേ​ഷ്യ​ന്‍ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റ​ക്‌​സ്‌​പോ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന യെ​സ് ടു ​മ​ലേ​ഷ്യാ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​നം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സി​റ്റി സെ​ന്‍റ​ര്‍ റൊ​ട്ടാ​ന ഹോ​ട്ട​ലി​ല്‍ ന​ട​ക്കും.

എ​ൻ​ജി​നി​യ​റിം​ഗ്, ബി​സി​ന​സ്, ഐ​ടി, ഹോ​സ്പി​റ്റാ​ലി​റ്റി , ഹെ​ല്‍​ത്ത് കെ​യ​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള യൂ​ണി​വേ​ര്‍​സി​റ്റി അ​ധി​കൃ​ത​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും പ്ര​ദ​ര്‍​ശ​നം സൗ​ക​ര്യ​മൊ​രു​ക്കും.

വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ എ​ട്ട് വ​രെ​യാ​ണ് എ​ക്‌​സി​ബി​ഷ​ന്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, മ​ലേ​ഷ്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​ക്കെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സെ​ഷ​നു​ക​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

യു​കെ, യു​എ​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ത​യാ​റാ​കു​ന്ന​വ​ര്‍​ക്കു​ള്ള സൗ​ജ​ന്യ വ​ര്‍​ക് ഷോ​പ്പും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.

ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍, വി​സ, യൂ​ണി​വേ​ര്‍​സി​റ്റി അ​പേ​ക്ഷ ഫീ ​എ​ന്നി​വ​യി​ല്‍ ഇ​ള​വു​ക​ള്‍, ചി​ല യൂ​ണി​വേ​ര്‍​സി​റ്റി​ക​ളി​ല്‍ പ്ര​വേ​ശ​ന​മെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ  വി​മാ​ന​ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത, പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ വ​ച്ച് ഡി​ഗ്രി കോ​ഴ്‌​സു​ക​ള്‍​ക്ക് ചേ​രു​ന്ന​വ​ര്‍​ക്ക് വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ഐ ​ഫോ​ണ്‍ 17 പ്രോ ​നേ​ടാ​ന​വ​സ​രം തു​ട​ങ്ങി നി​ര​വ​ധി ബെ​ന​ഫി​റ്റു​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​വ​ന്‍റ് മാ​നേ​ജ​ര്‍ സ​ര്‍​ഫാ​ന്‍ ബി​ന്‍ ദു​ല്‍​കി​ഫ​ല്‍, ഡ​യ​റ​ക്ട​ര്‍ ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ന്‍ മ​ലേ​ഷ്യാ ഗ്‌​ളോ​ബ​ല്‍ അ​സി​സ്റ്റ് സ്റ്റീ​വ് സ​ന്തോ​ഷ് സ​മീ​ര്‍ , റെ​ക്‌​സ്‌​പോ ഖ​ത്ത​ര്‍ ഓ​ഫ്‌​ഷോ​ര്‍ മാ​നേ​ജ​ര്‍ സീ​ഷാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

International

ദോ​ഹ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; മ​ധ്യ​സ്ഥ​ശ്ര​മം അ​വ​സാ​നി​പ്പി​ച്ചെ​ന്ന് ഖ​ത്ത​ർ

ദോ​ഹ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ സൈ​ന്യം ദോ​ഹ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഖ​ത്ത​ർ. ഇ​സ്ര​യേ​ൽ - പ​ല​സ്തീ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളി​ൽ നി​ന്ന് ത​ങ്ങ​ൾ പി​ൻ​മാ​റു​ക​യാ​ണെ​ന്ന് ഖ​ത്ത​ർ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ഖ​ത്ത​ര്‍ അം​ഗീ​ക​രി​ക്കി​ല്ല.

ഇ​സ്ര​യേ​ലി​ന്‍റെ ഭീ​രു​ത്വ​മാ​ണ് വെ​ളി​വാ​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ പ​ര​മാ​ധി​കാ​ര​ത്തി​നു വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ല. വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത ഇ​സ്ര​യേ​ലി​ന്‍റെ ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ട് സ​ഹി​ഷ്ണു​ത പു​ല​ര്‍​ത്താ​നാ​കി​ല്ലെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം ആ​ക്ര​മ​ണം ഹ​മാ​സ് നേ​തൃ​ത്വ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് ഇ​സ്ര​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് സ്ഥി​രീ​ക​രി​ച്ചു. ഹ​മാ​സ് നേ​താ​വ് ഖ​ലീ​ൽ അ​ൽ ഹ​യ്യ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഖ​ലീ​ൽ അ​ൽ ഹ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഹ​മാ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Up